ചെന്നൈ: തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കും സഹോദരൻ ആർ.വി. അശോക്കുമാറിനും എതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ടിവികെ എംഎൽഎ എൻ. ഇളയരാജയുടെ പരാതിയിലാണ് സെന്തിൽ ബാലാജിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്പീക്കർക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ 35 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ടിവികെ എംഎൽഎ പരാതിയിൽ ഉന്നയിച്ചിരുന്നു. കേസിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.